തിരൂർ പോലീസിന് പൊൻതൂവൽ; കൊലക്കേസ് പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടി

തിരൂർ പോലീസിന് പൊൻതൂവൽ; കൊലക്കേസ് പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടി

തിരൂർ: ആദം കൊലക്കേസിലെ പ്രതിയെ രണ്ട് ദിവസം കൊണ്ട് പിടികൂടി മിടുക്ക് തെളിയിച്ച് തിരൂർ പോലീസ്. തിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജെജോ എം ജെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തമിഴ്നാട് സ്വദേശിയായ മുബാറക്ക് അഥവ അണ്ണൻ ബാബുവെന്ന ആളാണ് കേസിലെ പ്രതി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയ്ക്ക് മുന്നിൽ ആദമിനെ തലയ്ക്ക് കല്ലുകൊണ്ടുള്ള അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആദം. വ്യക്തി വൈരാ​ഗ്യമാണ് ആദമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരൂർ ഡി വൈ എസ് പി കെ എം ബി ജു പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പലതവണ മുബാറക്കും, ആദമും തമ്മിൽ കയ്യേറ്റം ഉണ്ടായിട്ടുണ്ട്. സംഭവം നടന്നതിന്റെ തലേദിവസവും ആദം മുബാറക്കിനെ മർദിച്ചിരുന്നു. ഇതിന്റെ പകയിൽ തിങ്കളാഴ്ച്ച പുലർച്ചെ മുബാറക്ക് ഉറങ്ങി കിടക്കുന്ന ആദമിന്റെ അടുത്തെത്തി വെട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുമയ്യയുടെ പോരാട്ടം വിഫലം, ലെസ്ബിയൻ പങ്കാളി മാതാപിതാക്കൾക്കൊപ്പം പോയി
തിരൂർ സ്റ്റേഷനിലെ എസ് ഐ ബി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഭാര്യ വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. തിരൂരിൽ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഓട്ടോ ഡ്രൈവർമാർ നൽകിയ മൊഴിയും, സമീപ പ്രദേശത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളും പ്രതിയിലേക്കുള്ള സൂചനകൾ നൽകിയിരുന്നു. കൊലപാതകം നടന്ന അന്ന് തന്നെ പോലീസ് മുബാറക്കിനെ തേടി തമിഴ്നാട്ടിലേക്ക് തിരിച്ചിരുന്നു. 100 ഓളം പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.

Sharing is caring!