വായനയെ പ്രോത്സാഹിപ്പിക്കാന്‍ മഅദിന്‍ അക്കാദമിയില്‍ ‘‘പതിനായിരം വായനാ ഡയറി’
മലപ്പുറം: പുതിയ തലമുറയില്‍ വായനയെ പ്രോത്സാഹിപ്പിക്കാനും പ്രായോഗിക വായനയുടെ കാര്യക്ഷമതക്കും മഅദിന്‍ അക്കാദമിക്ക് കീഴില്‍ ‘പതിനായിരം വായനാ ഡയറി’ പദ്ധതിക്ക് തുടക്കമായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യന്റെ വളര്‍ച്ചക്കുള്ള അനിവാര്യ ഘടകമാണ് വായനയെന്നും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണത്തിനിടയില്‍ പാരമ്പര്യ വായനാ രീതിയും സംസ്‌കാരവും കാത്ത് സൂക്ഷിക്കണമെന്നും അദ്ധേഹം പറഞ്ഞു.
മഅദിന്‍ അക്കാദമിയിലെ വിവിധ കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ദിനേന വായിക്കുന്ന പത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനങ്ങള്‍, ആശയങ്ങള്‍ എന്നിവ പകര്‍ത്തുന്നതാണ് വായനാ ഡയറിയുടെ ലക്ഷ്യം. ഓരോ മാസവും ഡയറികള്‍ പരിശോധിച്ച് മികച്ച വായനാ ഡയറിക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും. നൗഫല്‍ കോഡൂര്‍ ചെയര്‍മാനും ശാക്കിര്‍ സിദ്ധീഖി, ഹസ്സന്‍ സഖാഫി വേങ്ങര, വിനോദ്, അബ്ദുല്‍ ബാരി, ജീജ, അനിഷ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]