കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി താനൂർ സ്വദേശി

കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി താനൂർ സ്വദേശി

ബാം​ഗ്ലൂർ: താനൂര്‍ സ്വദേശി നസീര്‍ അഹമ്മദിനെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു. വ്യാഴാഴ്ച ഇറങ്ങിയ വിജ്ഞാപനത്തിലാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്.

അദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രിമാരുടെ പദവി ലഭിക്കും.താനൂരിലെ സി.കെ.എം.കുടുംബത്തിലെ ഹൈദറിന്റെ മകനാണ് നസീര്‍ അഹമ്മദ് .ഇസ്ലാഹുല്‍ ഉലും അറബിക്കോളേജ് എച്ച്.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂൾ ഇനീ സ്ഥാപനങ്ങളുടെ സെക്രട്ടറി സി.കെ.എം.ബാവുട്ടി ഹാജിയുടെ അളിയനുമാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!