കൊണ്ടോട്ടിയിലെ പ്രശസ്ത സ്പോർട്സ് മെഡിസിൻ വിദ​ഗ്ദൻ ഡോ അർഷാദ് പി അന്തരിച്ചു

കൊണ്ടോട്ടിയിലെ പ്രശസ്ത സ്പോർട്സ് മെഡിസിൻ വിദ​ഗ്ദൻ ഡോ അർഷാദ് പി അന്തരിച്ചു

കൊണ്ടോട്ടി: പ്രശസ്ത ആയുർവേദ സ്പോർട്സ് മെഡിസിൻ വിദ​ഗ്ദൻ ഡോ അർഷാദ് പി അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാൻസറിനുള്ള ചികിൽസയിലായിരുന്നു. ഇന്ന് വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്.

വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജിൽ നിന്ന് ഡി​ഗ്രി പഠനം പൂർത്തിയാക്കിയ ഡോക്ടർ പിന്നീട് ഹൈദരബാദ് അപ്പോളോ ആശുപത്രിയിൽ നിന്നും സ്പോർട്സ് മെഡിസിനിലും ന്യുട്രീഷനിലും പി ജി ഡിപ്ലോമ സ്വന്തമാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാം​ഗ്ലൂർ ക്യാംപിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. അവിടെ ദേശീയ തലത്തിൽ ശ്രദ്ധേയരായ പല താരങ്ങളേയും ചികിൽസിച്ചു. സ്പോർട്സ് മെഡിസിന് സായിയിൽ സേവനം അനുഷ്ഠിക്കുന്ന ആദ്യ ആയുർവേദ ഡോക്ടറായി അദ്ദേഹം.

കുറുപത്തുള്ള പ്രശസ്ത സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ ഡൈസ് മാൻ ആയൂർവേദിക് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. കൊണ്ടോട്ടിയിലെ സാമൂഹ്യ-സേവന രം​ഗത്തും നിറഞ്ഞ സാനിധ്യമായിരുന്നു ഡോ അർഷാദ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കോടങ്ങാട് ജുമുഅത്ത് പള്ളിയിൽ.

Sharing is caring!