മോഷ്ടിച്ച നമ്പർ പ്ലേറ്റുമായി വണ്ടിയോടിച്ച് നിയമലംഘനം, യഥാർഥ ഉടമയ്ക്ക് പിഴ അടയ്ക്കാൻ നിർദേശം

മോഷ്ടിച്ച നമ്പർ പ്ലേറ്റുമായി വണ്ടിയോടിച്ച് നിയമലംഘനം, യഥാർഥ ഉടമയ്ക്ക് പിഴ അടയ്ക്കാൻ നിർദേശം

ചെമ്മാട്: നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് ഉപയോ​ഗിച്ച് മറ്റൊരു വാഹനം നടത്തിയ നിയമലംഘനത്തിന് വാഹന ഉടമയ്ക്ക് പിഴയടക്കാൻ ചലാൻ ലഭിച്ചു. ആലപ്പുഴയിൽ നിന്നാണ് ചെമ്മാട് സ്വദേശിക്ക് പിഴയടക്കാൻ ചലാൻ ലഭിച്ചത്..

ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ .പി. അഷ്റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ 12 ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക‍്ഷനിൽ നിർത്തിയിട്ടിരുന്നു.
എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
14ന് രാവിലെ തിരിച്ചെത്തി ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മോഷണം പോയത് അറിയുന്നത്. ബൈക്കിലെ പെട്രോൾ മുഴുവൻ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു. 15ന് ആലപ്പുഴ അരൂരിൽ നിന്ന് ട്രാഫിക് പൊലീസിന്റെ മൊബൈൽ സന്ദേശം ലഭിച്ചു. അഷ്റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു. ഫോട്ടോയിൽ മറ്റൊരു ബൈക്കിൽ 2 പേർ പോകുന്നതാണ് കണ്ടത്. മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്റഫ് കരുതുന്നത്. ആലപ്പുഴ ട്രാഫിക് പൊലീസ്, തിരൂരങ്ങാടി പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി.

Sharing is caring!