കോട്ടക്കലിൽ 13കാരൻ മിന്നലേറ്റ് മരിച്ചു

കോട്ടക്കലിൽ 13കാരൻ മിന്നലേറ്റ് മരിച്ചു

കോട്ടക്കൽ: ഏഴാം ക്ലാസ് വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് വെള്ളിയാഴ്ച്ച വൈകിട്ട് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോൾ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനായി ടെറസിലേക്ക് കയറുമ്പോഴാണ് മിന്നലേറ്റത്. പറപ്പൂർ ഐ യു എച്ച് എസ് എട്ടാം തരം വിദ്യാർഥിയാണ്. മാതാവ്-മുഹ്സിൻ. സഹോദരങ്ങൾ-ഫാത്തിമ സഫ, ഹനാൻ ഹസൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!