കാവുങ്കൽ ബൈപ്പാസിൽ വാഹനാപകടം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥൻ മരിച്ചു

കാവുങ്കൽ ബൈപ്പാസിൽ വാഹനാപകടം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥൻ മരിച്ചു

മലപ്പുറം: മുണ്ടുപറമ്പ് കാവുങ്കൽ ബൈപ്പാസിൽ മിനി ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. റിട്ടയേർഡ് പോലീസ് ഉദ്യോ​ഗസ്ഥൻ പരേതനായ പുത്തൂർപാടൻ അബ്ദുൽ റഷീദിന്റെ മകൻ ഷനോജ് (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെയാണ് അപകടം.
അപകടത്തിന്റെ വീഡിയോ ദൃശ്യം
ബൈക്ക് ബൈപ്പാസ് റോഡിൽ യു ടേൺ എടുക്കുമ്പോൾ പുറകെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥനാണ്. അരീക്കോട് സ്വദേശികളായ ഇവർ മുണ്ടുപറമ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യ-അനീസ. മക്കൾ-അമൻ മുഹമ്മദ്, അമിൽ മുഹമ്മദ്, ഐദിൻ മുഹമ്മദ്. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Sharing is caring!