നിലമ്പൂരിൽ എൽ കെ ജി വിദ്യാർഥിക്ക് തെരുവ് നായകളുടെ കടിയേറ്റു
നിലമ്പൂർ: എൽ കെ ജി വിദ്യാർഥിക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം. ഏലാന്തി മണിപ്പറമ്പിൽ നവാസിന്റെ മകൻ സയാൻ മുഹമ്മദി (5)നാണ് നായയുടെ കടിയേറ്റത്.
വല്യുമ്മയുടെ കൂടെ വീട്ടിലേക്ക് വരുന്നതിനിടെ വീടിന് 50 മീറ്റർ അകലെ വെച്ചാണ് മൂന്ന് തെരുവ് നായ്ക്കൾ ആക്രമിച്ചത്. നിലത്ത് വീണ കുട്ടിയെ വല്യുമ്മയും, സമീപത്ത് കളിച്ച് കൊണ്ടിരുന്ന ആളുകളാണ് നായകളെ ഓടിച്ച് കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ മരുന്ന് ലഭ്യമല്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ക്ലാസ് മൂന്നിൽ പെട്ട പരുക്കിനുള്ള മരുന്നാണ് നിലമ്പൂരിൽ ലഭ്യമല്ലാതിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുട്ടിയുടെ മുഖത്തടക്കം നായകൾ മാന്തുകയും, കടിക്കുകയും ചെയ്തിരുന്നു. എന്നാൽ പരുക്ക് ഗുരുതരമല്ല.
കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ 60 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി
ഇന്നലെ നിലമ്പൂരിൽ കെ ടി ഡി സി ഹോട്ടലിന് സമീപം പുള്ളിമാനെ തെരുവ് നായകൾ കടിച്ച് കൊന്നിരുന്നു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]