കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ 60 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി

കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ 60 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി

കരിപ്പൂർ: എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് വെച്ചിരുന്ന 1373 ​ഗ്രാം സ്വർണ മിശ്രിതം പിടികൂടി. ഏറോബ്രിഡ്ജിന് സമീപത്തെ ഇടനാഴിയിൽ ഒരു തൂണിന് പിന്നിൽ അതിവിദ​ഗ്ദമായി ഒളിപ്പിച്ച് വെച്ച സ്വർണമാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. സ്വർണം കടത്തിയവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

ദീർഘ ചതുരാകൃതിയിലുള്ള രണ്ട് പാക്കറ്റുകളിലായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. യാത്രക്കാർ വന്നിറങ്ങുന്ന എയറോബ്രിഡ്ജിന് സമീപമാണ് സ്വർണം ഒളിപ്പിച്ചത്. ഏകദേശം ഒരു കിലോ സ്വർണം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കും ഇതിന്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!