മത്സ്യഫെഡ് ജില്ലയിൽ ആരംഭിക്കുന്ന ആദ്യ ഡീസൽ ബങ്ക് പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തു

മത്സ്യഫെഡ് ജില്ലയിൽ ആരംഭിക്കുന്ന ആദ്യ ഡീസൽ ബങ്ക് പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തു

പൊന്നാനി: ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യഫെഡ് ആരംഭിച്ച ഡീസൽ ബങ്ക് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ അളവിലും ഗുണമേൻമയിലും ഡീസൽ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് ജില്ലയിൽ ആരംഭിക്കുന്ന ആദ്യത്തെ ഡീസൽ ബങ്കാണിത്.

പൊന്നാനി ഫിഷിങ് ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്ന വലുതും ചെറുതുമായ 200 ഓളം ബോട്ടുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് ഡീസൽ ബങ്കുകളിൽ നിന്നും 100 ലിറ്ററിന് മുകളിൽ ഡീസൽ നിറയ്ക്കുന്നവർക്ക് ലിറ്ററിന് ഒരു രൂപ നിരക്കിൽ സ്‌പോട്ട് ഡിസ്‌കൗണ്ടും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഫ്‌ളീറ്റ് കാർഡ് സിസ്റ്റത്തിലൂടെ പേമെന്റ് നടത്തിയാൽ 40 പൈസയുടെ ആനുകൂല്യവും ഈ ബങ്കിലൂടെ ലഭ്യമാവും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ചെയർമാൻ ബഷീർ കൂട്ടായി, മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ്, മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് യു എ നസീർ

Sharing is caring!