ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയും ബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ സർക്കാറിന് സാധിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നിലവിൽ 58 പാലങ്ങൾ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി. സംസ്ഥാനത്ത് 108 പാലങ്ങളുടെ നിർമാണം നടന്നു വരികയാണ്. 8 എണ്ണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളെ സൗന്ദര്യ വൽക്കരിക്കുന്ന പ്രവൃത്തിക്ക് കൂടി സർക്കാർ നേതൃത്വം നൽകുകയാണ്. ഇത്തരത്തിൽ സമയബന്ധിതമായി പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാലം നിർമ്മാണത്തിനായി ഭൂമി വിട്ടു നൽകിയവരെ ചടങ്ങിൽ ആദരിച്ചു. പി നന്ദകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.
65 ലക്ഷം രൂപയുടെ സ്വർണവും ഏഴ് ലക്ഷം രൂപയുടെ കറൻസിയും കരിപ്പൂരിൽ പിടികൂടി
പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചർ, വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ശിഹാബ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റെജുല ആലുങ്ങൽ,പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) ഉത്തര മേഖല സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ. മിനി, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ജി ജ്യോതി,വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടര മീറ്റര്‍ വീതിയിൽ നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മ്മാണം. കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 607 മീറ്ററും ദ്വീപ് ഭാഗത്തേക്ക് 137 മീറ്ററിലും സമീപന റോഡും നിർമ്മിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവർക്ക് ഇനി പാലത്തിലൂടെ സുഗമമായി യാത്ര ചെയ്യാനാവും.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]