65 ലക്ഷം രൂപയുടെ സ്വർണവും ഏഴ് ലക്ഷം രൂപയുടെ കറൻസിയും കരിപ്പൂരിൽ പിടികൂടി
കരിപ്പൂർ: 65 ലക്ഷം രൂപയുടെ സ്വർണവും, ഏഴ് ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശിയായ നീർച്ചാൽ മുഹമ്മദ് നൂറുദ്ദീനിൽ നിന്നുമാണ് വിദേശ കറൻസ് പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പാലക്കാട് കോണിക്കഴി സ്വദേശി പള്ളത്തുകലം മണികണ്ഠനിൽ (36) നിന്നുമാണ് സ്വർണം പിടികൂടിയത്.
കറൻസികൾ ദുബായിലേക്കാണ് നൂറുദ്ദീൻ കടത്താൻ ശ്രമിച്ചത്. 7,28,180 രൂപയ്ക്ക് തുല്യമായ 4,300 അമേരിക്കൻ ഡോളറും, 18,000 യു എ ഇ ദിർഹവുമാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗിലാണ് നൂറുദ്ദീൻ കറൻസി അതിവദഗ്ധമായി ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത് കറൻസികളുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
1182 ഗ്രാം സ്വർണ മിശ്രിതമാണ് മണികണ്ഠൻ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത്. ഈ സ്വർണ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. 60,000 രൂപയാണ് സ്വർണ കടത്തിന് ഇയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]