പൊന്നാനി മണ്ഡലം തീരസദസ്സ് നാളെ നടക്കും

പൊന്നാനി മണ്ഡലം തീരസദസ്സ് നാളെ നടക്കും

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന തീരസദസ്സ് നാളെ പൊന്നാനിയിൽ നടക്കും. പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 മുതൽ 7 മണി വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ, പി. നന്ദകുമാർ എം.എൽ.എ, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. അദാലത്തിന്റെ മാതൃകയിലാണ് തീര സദസ് സംഘടിപ്പിക്കുന്നത്.

നിയോജക മണ്ഡലത്തിലെ തീരസദസ് ഇന്ന്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശവാസികൾക്കായാണ് തീരസദസ്സ് നടത്തുന്നത്. ഇതുവരെ മണ്ഡലത്തിൽ നിന്നും 402 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഷിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 175 പരാതികൾ, ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 23 പരാതി, മത്സ്യഫെഡ്- 15, തുറമുഖ വകുപ്പ്- 18,
മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ-42,ജലവിഭവ വകുപ്പ് – 7
ജലസേചന വകുപ്പ്- 56, പൊതുവിതരണം-11
തദ്ദേശ സ്വയംഭരണ വകുപ്പ്(ലൈഫ്)- 21
റവന്യൂ- 28
വിദ്യാഭ്യാസ വകുപ്പ്- 3
എക്സൈസ്- 1
പോലീസ്-2
എന്നിങ്ങനെനെയാണ് പരാതികൾ ലഭിച്ചിട്ടുള്ളത്. പരാതികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.

മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്നങ്ങളും, വികസന സാധ്യതകളും അദാലത്തിൽ വിശകലനം ചെയ്യും.
മുതിർന്ന മത്സ്യ തൊഴിലാളികളെയും, മേഖലയിലെ ഉന്നത വിദ്യാഭ്യാസം നേടിയവരെയും മറ്റ് കല കായിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകളെയും സദസിൽ ആദരിക്കും. വിവിധങ്ങളായ അനുകൂല്യ വിതരണവും പരിപാടിയോടനുബന്ധിച്ച് നടക്കും.

Sharing is caring!