കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയിലേറെ വില വരുന്ന സ്വർണ കടത്ത് പിടികൂടി

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇന്നലെ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ കുവൈത്തിൽ നിന്നുമെത്തിയ രണ്ടു യാത്രക്കാരിൽ നിന്നാണ് 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ് (41) ൽ നിന്നും 55 ലക്ഷം രൂപ വിലമതിക്കുന്ന 990 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ മൂന്ന് ക്യാംപ്സ്യൂളുകളും, കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മൽ സുഹൈലിൽ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകളുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
കള്ളക്കടത്ത് സംഘം റിയാസിന് ടിക്കറ്റിന് പുറമേ 40,000 രൂപയും, സുഹൈലിന് ടിക്കറ്റും 60,000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഡോ എസ് എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രഹാം കോശി, ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ടി എൻ വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്പെക്ടർമാരായ പോരുഷ് ലോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവിൽദാർമാരായ എം കെ വൽസൻ, ലില്ലി തോമസ് എന്നിവരാണ് സ്വർണം പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിക്ക് നിപ്പയില്ല
മലപ്പുറം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 [...]