ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍

കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് രാവിലെയും, ഇന്നലെ രാത്രിയുമായാണ് സ്വര്‍ണം പിടികൂടിയത്.

ദുബായില്‍ നിന്നും ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 75 ലക്ഷം രൂപ വിലമതിക്കുന്ന 1260 ഗ്രാം സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകളാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ്ങ് സ്വദേശി ചകിടപ്പുറം സബീബില്‍ (28) നിന്നും ഏകദശം 30 ലക്ഷം രൂപ വില മതിക്കുന്ന 578 ഗ്രാം സ്വര്‍ണ മിശ്രിതമടങ്ങിയ രണ്ട് ക്യാപ്‌സ്യൂളുകളുമാണ് കണ്ടെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഷാഫിക്ക് 70,000 രൂപയും, സബീബിന് 50,000 രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.

Sharing is caring!