വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം

മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം പേര്‍ പങ്കെടുത്ത യോഗം പ്രതിഷേധം രേഖപ്പെടുത്തുകയും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് ഓഫീസിലാണ് രഹസ്യയോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ല-പ്രാദേശിക ഭാരവാഹികളുമടക്കം 300 റോളം നേതാക്കളാണ് യോഗത്തിനെത്തിയത്. കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്. പ്രവര്‍ത്തകരെ അണിനിരത്തി ഗ്രൂപ്പിനെതിരായ നീക്കത്തെ ചെറുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ അബുല്‍കലാം അസാദിന്റെ 100-ാം ജന്‍മവാര്‍ഷികദിനത്തിന്റെ ഭാഗമായി 22ന് മലപ്പുറത്ത് ചരിത്രസെമിനാര്‍ നടത്തി ശക്തി തെളിയിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. അതേസമയം ഗ്രൂപ്പ് യോഗമല്ലെന്നും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ യോഗമാണ് ചേര്‍ന്നതെന്നുമാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറത്തെ 32 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ കേവലം 11 പേരെയാണ് എ ഗ്രൂപ്പിന് നല്‍കിയത്. കഴിഞ്ഞ തവണ 24 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്ന എ ഗ്രൂപ്പിനെ വെട്ടിനിരത്തി എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ചേര്‍ന്ന പുതിയ ഗ്രൂപ്പാണ് കൂടുതല്‍ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്.

Sharing is caring!