ഖാഇദെ മില്ലത്തിന്റെ ജന്മ ദിനത്തിൽ ഖബറടത്തിൽ പൂക്കൾ അർപ്പിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഖബറിടത്തിൽ പൂക്കളർപ്പിച്ച് അദ്ദേഹം ആദരവുകൾ അറിയിച്ചു. ‘ഖാഇദെ മില്ലത്ത്’ മുഹമ്മദ് ഇസ്മാഈൽ നൽകിയ അനുപമമായ സംഭാവനയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സ്മരിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു.
മതസംഘടനകളിൽ രാഷ്ട്രീയ താൽപര്യത്തോടെ ഇടപെടുന്നതിൽ നിന്ന് ലീഗ് പിൻമാറണമെന്ന് എസ് ഡി പി ഐ
കോളേജ് പഠനം ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാനായ രാജ്യസ്നേഹി. ഔദ്യോഗിക ഭാഷാ വിഷയത്തിൽ, തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ഭരണഘടനാ അസംബ്ലിയിൽ ശക്തമായി വാദിച്ച ഭാഷാ കാവൽക്കാരനായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പോകാതെ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മാത്രം സ്വാധീനമുള്ള നേതാവ്. – സ്റ്റാലിൻ ഖാഇദെ മില്ലത്തിനെ സ്മരിച്ചു. ഭരണഘടനാ അസംബ്ലി അംഗം, പാർലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളിൽ തമിഴരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ നേതാവായിരുന്നു ഖാഇദെ മില്ലത്തെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്രയും വലിയ ഒരു നേതാവിനെ മുസ്ലിം സമൂഹത്തിന് അപൂർവ്വമായി മാത്രമേ ലഭിക്കൂ എന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ വാക്കുകളെയും അദ്ദേഹം ഓർമിപ്പിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]