പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേർ ചികിത്സ തേടി

പൊന്നാനി:പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേർ ചികിത്സ തേടി. കഴിഞ്ഞ ദിവസം എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്.
പനിയും ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40 ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരും ഉണ്ട്.കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന വിരുന്നില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]