ചെമ്മാട് ജ്വല്ലറിയിൽ മോഷണം നടത്തിയ മധ്യവയസ്ക പിടിയിലായി

ചെമ്മാട്: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ആഭരണം മോഷ്ടിച്ച മധ്യവയസ്കയെ പിടികൂടി. ചെമ്മാടുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ കോഴിക്കോട് കരുവട്ടൂർ സ്വദേശി സുബൈദയാണ് (50) അറസ്റ്റിലായത്. ഒന്നര പവന്റെ രണ്ട് സ്വർണ മാലകളാണ് ഇവർ വ്യാഴാഴ്ച മോഷ്ടിച്ചത്.
നിരവധി മാലകളുടെ മോഡലുകൾ മാറി മാറി പരിശോധിച്ച ഇവർ ജീവനക്കാരൻ ഇവരെ കാണിക്കാൻ മാല എടുക്കാൻ പോയതിനിടെയാണ് മോഷണം നടത്തിയത്. തന്റെ കയ്യിലുണ്ടായിരുന്ന ബാഗിലേക്ക് മാല മാറ്റിയ ശേഷം സ്വർണം വാങ്ങാതെ ഇവർ മടങ്ങുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർഥിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇവർ പോയ ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നര പവന്റെ രണ്ട് മാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ യുവതി മാലകൾ മോഷ്ടിച്ചത് വ്യക്തമായി. ഇതേ തുടർന്ന് ജ്വല്ലറി ഉടമകൾ നൽകിയ പരിശോധനയിലാണ് പോലീസ് നടപടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]