ദേശീയപാത നിർമാണത്തിനിടെ ചേളാരിയിൽ അസ്ഥികൂടം കണ്ടെത്തി

ദേശീയപാത നിർമാണത്തിനിടെ ചേളാരിയിൽ അസ്ഥികൂടം കണ്ടെത്തി

ചേളാരി: ദേശീയപാത നിര്‍മാണത്തിനിടെ മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കാക്കഞ്ചേരിയിലാണ് സംഭവം. റോഡുപണിക്കിടെ ശവക്ക ല്ലറപോലെയുള്ള ഗുഹ കണ്ടത്തുകയായിരുന്നു. പിന്നീടാണ് അസ്ഥികൂടം കണ്ടെത്തിയത്.

മനുഷ്യന്റെ കൈകളുടെയു കാലുകളുടെയും എല്ലുകള്‍ക്കു സമാനമായ അസ്ഥികളാണ് കണ്ടത്. തലയോട്ടിയുമുണ്ട്. ഗുഹക്ക് മുകളില്‍ വലിയ കല്ലുകള്‍ പാകിയ നിലയിലാണ്. ഇവയുടെ കാലം, മറ്റു പ്രത്യേകതകള്‍ എന്നിവ ചരിത്രകാരന്‍മാര്‍ പരിശോധിച്ച ശേഷമേ പറയാനാകൂ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!