യുവതിക്കെതിരെ ബസിൽ ലൈംഗിക അതിക്രമം, കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ

കൊച്ചി: കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കൊണ്ടോട്ടി സ്വദേശി പിടിയിൽ. എറണാകുളം- തൊടുപുഴ റൂട്ടിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി. ആണ് അറസ്റ്റിലായത്. തൊടുപുഴയ്ക്ക് അടുത്ത് വാഴക്കുളത്ത് വച്ചാണ് സംഭവം.
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയാണ് പരാതിക്കാരി. കരിങ്ങാച്ചിറയിൽ നിന്നും ബസ് കയറിയ യുവതിയുടെ സമീപം മൂവാറ്റുപുഴ വരെ മറ്റൊരു യുവതി ഉണ്ടായിരുന്നു. ഇവർ വേറെ സീറ്റിലേക്ക് മാറിയതോടെ പ്രതി പരാതിക്കാരിയുടെ സമീപം ഇരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിൽ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. യുവതി ഒതുങ്ങിയിരുന്നെങ്കിലും ഇയാൾ വീണ്ടും അതിക്രമം കാട്ടി.
ഇതോടെ യുവതി സീറ്റ് മാറിയിരിക്കാൻ നിർബന്ധിതയായി. എന്നാൽ ഇയാൾ യുവതിയുടെ തൊട്ട് പുറകിലുള്ള സീറ്റിലേക്ക് മാറിയിരുന്ന് ശല്യം തുടർന്നു. സംഭവം ശ്രദ്ധിൽപെട്ട കണ്ടക്ടർ ഇടപെടുകയും സഹയാത്രികർ പ്രതിയെ തടഞ്ഞുവെക്കുകയുമായിരുന്നു. ആദ്യം കണ്ടക്ടറോട് തർക്കിച്ച പ്രതി പിന്നീട് ബസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സഹയാത്രികർ ഇത് തടയുകയും ബസ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]