ലഹരിയെ പടിക്ക് പുറത്ത് നിര്‍ത്താന്‍ പ്രതിജ്ഞയെടുത്ത് മഅദിന്‍ സ്‌കൂള്‍ പ്രവേശനോത്സവം

ലഹരിയെ പടിക്ക് പുറത്ത് നിര്‍ത്താന്‍ പ്രതിജ്ഞയെടുത്ത് മഅദിന്‍ സ്‌കൂള്‍ പ്രവേശനോത്സവം

മലപ്പുറം: ലഹരി പോലുള്ള മാരക വിപത്തുകളെ പടിക്ക് പുറത്ത് നിര്‍ത്താനും മയക്ക് മരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും പ്രതിജ്ഞയെടുത്ത് മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പുതിയ അധ്യയന വര്‍ഷ അസംബ്ലി ശ്രദ്ധേയമായി.

സ്‌കൂളിലെത്തിയ കുരുന്നുകളെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍, ലാംഗ്വേജ് വിഭാഗം മേധാവി അബൂത്വാഹിര്‍ അദനി, ഇസ്്‌ലാമിക് വിഭാഗം തലവന്‍ അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, മാനേജര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!