പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട്

പെരിന്തൽമണ്ണ: നിയമസഭ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ ബാലറ്റ് പെട്ടികളിൽ കൃത്യമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളിലെ ഒരു പാക്കറ്റിന് പുറത്തുള്ള കവർ കീറിയ നിലയിലായിരുന്നുവെന്നും കമ്മിഷൻ കണ്ടെത്തി.
ഹൈക്കോടതി നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടായി. കോപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉൾപ്പെടെ ഉത്തരവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി
മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് രണ്ടാമതെത്തിയ ഇടതു മുന്നണി സ്ഥാനാർഥി കെ പി എം മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]