യു എ ബീരാൻ അനുസ്മരണവും, പുസ്തക പ്രകാശനവും നടത്തി
കോട്ടക്കൽ: മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി യു.എ.ബീരാൻ അനുസ്മരണ സമ്മേളനം നടത്തി. കോട്ടയ്ക്കൽ സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഷീർ രണ്ടത്താണി രചിച്ച് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ” യുഎ ബീരാൻ സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ” എന്ന പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ കോട്ടക്കൽ ആര്യ വൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ: പി.എം മാധവൻ കുട്ടി വാരിയർക്ക് നൽകി പ്രകാശനം ചെയ്തു.
റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി ഭാര്യ
പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംപി അബ്ദുസമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നടത്തി. ഇ. ടി.മുഹമ്മദ് ബഷീർ എംപി, ബീരാൻ സാഹിബ് സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. പി.എ. കബീർ കെ.എം. അബ്ദുൽ ഗഫൂർ,ലിപി അക്ബർ, ബഷീർ രണ്ടത്താണി, കെ.കെ നാസർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]