മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി

മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി

തിരൂർ: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. തിരൂര്‍ എം ഇ ടി സിബിഎസ്ഇ സ്‌കൂളിന് എതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. മുടി നീട്ടി വളര്‍ത്തിയാല്‍ കുട്ടിയെ ചില അധ്യാപകര്‍ പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.

മുടി ദാനം ചെയ്യുന്നതിനാണ് കുട്ടി മുടി വളർത്തുന്നതെന്ന് സ്കൂൾ അധികൃതരെ അറിയിച്ചെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. സ്കൂൾ അധികൃതർ പ്രവേശനം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. തിരൂര്‍ എം ഇ ടി സിബിഎസ്ഇ സ്‌കൂളിന് എതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. മുടി നീട്ടി വളര്‍ത്തിയാല്‍ കുട്ടിയെ ചില അധ്യാപകര്‍ പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.

കുട്ടി സ്കൂളിൽ ചേരാൻ അപേക്ഷ നൽകിയില്ലെന്നാണ് സ്കൂൾ വാദം. പിന്നീട് പ്രവേശനത്തിനായി വന്നപ്പോൾ അഡ്മിഷൻ തീരുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ പറയുന്നു.

Sharing is caring!