മൃഗചികിത്സയ്ക്ക് സ്‌കാനിങും ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ
മലപ്പുറം: മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാവുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാവുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരണം, മുറ്റം ഇന്റർലോക്ക്, കാത്തിരിപ്പ്‌കേന്ദ്രം, കോൺഫറൻസ് ഹാൾ നവീകരണം സെൻട്രലൈസ്ഡ് യു.പി.എസ് തുടങ്ങി 15 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ നടന്നതായി അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വാർഡ് കൗൺസിലർ കെ.പി.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, ഡോ. കെ. ഷാജി, ഡോ. പി.എം. ഹരിനാരായണൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ കെ.സി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജോയ് ജോർജ് സ്വാഗതവും ഫീൽഡ് ഓഫീസർ ഒ. ഹസ്സൻകുട്ടി നന്ദിയും പറഞ്ഞു.
RECENT NEWS
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
മലപ്പുറം: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഡി സുജിത് [...]