ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണവുമായി പയ്യനൂർ സ്വദേശി പിടിയിൽ. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ പയ്യനൂർ നങ്ങാരത്ത് മുഹമ്മദ് അമീനിൽ (33) നിന്നുമാണ് സ്വർണം കണ്ടെത്തിയത്.

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 661​ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രണ്ട് ക്യാപ്സ്യൂളുകളിലായാണ് ഇയാൾ ശരീരത്തിനകത്ത് സ്വർണം ഒളിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!