കെ എസ് യു അറുപത്തി ആറാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു

മലപ്പുറം: കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എസ്.യു അറുപത്തി ആറാമത് ജന്മദിനാഘോഷം മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു.
ജന്മദിനത്തോട് അനുബന്ധിച്ച് 66 കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുഹ്സിൻ, കെ.എസ്.യു സംസ്ഥാന ഭാരവാഹികൾ ആദിൽ കെകെബി, ഷംലിക് കുരിക്കൾ, പി സുദേവ്, നിയോജക മണ്ഡലം പ്രസിഡന്റുമാർ ഷമീർ കാസിം, അസറു, റാഷിദ് എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]