പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) എന്നിവരെയാണ് കേസിലെ പ്രതികൾ.
ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കവെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലാകുന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഈ മാസം 17 ന് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
സിദ്ധിഖ് വധക്കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായി അഡ്വ ആളൂർ
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. വനിതാ എസ് ഐ സന്ധ്യ ദേവി, എ എസ് ഐ രാജേഷ്, ദിനേഷ് ഐ കെ, സലീം പി, ജസീർ കെ കെ, ഷഹേഷ് ആർ, സിറാജ് കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഷീനയ്ക്ക് ആദരമേകി മുനവറലി തങ്ങളടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾ
മലപ്പുറം: നബി ദിനത്തിൽ മതസൗഹാർദത്തിന്റെ മാതൃകയായ ഷീനയ്ക്ക് ആദരവുമായി പാണക്കാട് മുനവറി ശിഹാബ് തങ്ങളും. ഷീന കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകിയ നബിദിന റാലി ജാഥ ക്യാപ്റ്റനും തങ്ങളുടേയും, പി കെ ഫിറോസിന്റെയും നേതൃത്വത്തിൽ ആദരമേകി. എം എസ് എഫ് ദേശീയ [...]