സിദ്ധിഖ് വധക്കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായി അഡ്വ ആളൂർ

സിദ്ധിഖ് വധക്കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായി അഡ്വ ആളൂർ

തിരൂർ: ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി അഡ്വ ആളൂർ ഹാജരായി. ഇന്ന് തിരൂരിലെത്തി അദ്ദേഹം പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കരുതെന്ന് അഡ്വ ആളൂർ ഇന്ന് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു.

തിരൂർ പോലീസിന് കേസെടുക്കാനോ അന്വേഷിക്കുന്നതിനോ അവകാശമില്ലെന്നാണ് അഡ്വ ആളൂർ കോടതിയിൽ ഉന്നയിച്ചു. കോഴിക്കോടാണ് സംഭവം നടന്നത്. തിരൂർ പോലീസിന്റെ അധികാര പരിധിയിലല്ല കേസ് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എന്നാൽ ആളുരിന്റെ വാദങ്ങൾ തള്ളി കോടതി പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതേ വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന അഡ്വ ആളൂർ പറഞ്ഞു.

Sharing is caring!