വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ താനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ താനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

താനൂർ: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കിയ കേസിൽ താനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. കൂട്ടുകാർക്കൊപ്പം കളിച്ചപ്പോഴുണ്ടായ പിഴവാണ് കല്ലേറെന്ന് കേസിൽ പിടിയിലായ മുഹമ്മദ് റിസ്വവാൻ മൊഴി നൽകി. തിരൂർ റയിൽവേ പ്രൊടക്ഷൻ ഫോഴ്സാണ് പ്രതിയെ പിടികൂടിയത്.

തിരൂരിൽ നിന്നാണ് റിസ്വാനെ പിടികൂടിയത്. മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് ഇയാളുടെ മൊഴി. വന്ദേഭാരതിന് കല്ലെറിഞ്ഞതിനും, അക്രമ സാധ്യത സൃഷ്ടിച്ചതിനും 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.
ആദ്യ വർഷം തന്നെ മികച്ച നേട്ടവുമായി ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി

Sharing is caring!