ആദ്യ വർഷം തന്നെ മികച്ച നേട്ടവുമായി ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി

പെരിന്തൽമണ്ണ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ രണ്ട് പേർ സിവിൽ സർവീസിന് യോഗ്യത നേടി. നജീബ് കാന്തപുരം എം എൽ എയുടെ വിദ്യാഭ്യാസ-തൊഴിൽ മുന്നേറ്റത്തിനുള്ള പദ്ധതിയായ ക്രിയ വഴിയാണ് കാസര്‍കോട് ജില്ലക്കാരി കാജല്‍ രാജുവും വയനാട് സ്വദേശി ഷറിന്‍ ശഹാനയുമാണ് സിവിൽ സർവീസ് കടമ്പ കടന്നത്.
അക്കാദമിയുടെ ഇന്റര്‍വ്വ്യൂ കോച്ചിംഗിലൂടെയാണ് ഇരുവരും കടന്നുപോയത്. ഈ ദൗത്യത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്ന മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സാര്‍, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്‍ക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫര്‍ മാലിക്, ഷാ ഫൈസല്‍ , അഞ്ജു കെ.എസ്, വിഗ്‌നേശ്വരി, എന്നിവര്‍ക്ക് പ്രത്യേക നന്ദി….” ക്രിയയുടെ യാത്ര സഫലമാകുന്നുവെന്ന് നജീബ് കാന്തപുരം എം.എല്‍.എ കുറിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വീല്‍ചെയറിലിരുന്നാണ് വയനാട് കമ്പളക്കാട് സ്വദേശി ഷഹാന പഠിച്ചതും പരീക്ഷ എഴുതിയതും. ആദ്യബാച്ചിലെ 25 പേരില്‍ ഒരാളാണ് ശഹാന. 2017ല്‍ വീടിന്റെ ടെറസില്‍നിന്ന് വീണാണ് നട്ടെല്ലിന് പരിക്കേറ്റത്. രണ്ട് വര്‍ഷത്തോളം കട്ടിലിലായിരുന്നു. വിജയത്തിന് ശാരീരികശേഷി തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ശസ്ത്രക്രിയക്ക് ഒരുങ്ങിയിരിക്കുകയാണിവര്‍. 913-ാ റാങ്കാണ് ഷഹാനക്ക്. പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്.
ആമിക്ക് കരുതലായി സർക്കാർ, കിട്ടാക്കനിയെന്ന് കരുതിയ പട്ടയം കൈമാറി
RECENT NEWS

കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
താനൂര്‍: കൂട്ടുകാര്‍ക്കൊപ്പം കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. താനൂര്‍ കൂനന്‍ പാലത്തിന് സമീപമാണ് സംഭവം. പന്തക്കപ്പാറ താമസിക്കുന്ന ആക്കുയില് ഷാഹുല്‍ ഹമീദിന്റെ മകന് മുഹമ്മദ് സിദാന് (16) ആണ് മരിച്ചത്. റസീനയാണ് മാതാവ്. [...]