ആമിക്ക് കരുതലായി സർക്കാർ, കിട്ടാക്കനിയെന്ന് കരുതിയ പട്ടയം കൈമാറി
പൊന്നാനി: വർഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കൽ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ നാളുകളിലെ ഓർമകൾ പങ്കുവെച്ചപ്പോൾ ആമിയുടെ തൊണ്ടയിടറി.
എന്നാൽ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും ആമി മറന്നില്ല. ‘കരുതലും കൈത്താങ്ങും’ പൊന്നാനി താലൂക്ക്തല അദാലത്തിൽ 89 കാരിയായ ആമിയുടെ പരാതിയിൽ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് പട്ടയം അനുവദിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടെ പട്ടയത്തിനായുളള ആമിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]