ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്

ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്

വളാഞ്ചേരി: ബസിൽ വെച്ച് വിദ്യാർഥിനിയോട് മോശമായി പെരുമാറിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്. കണ്ണൂർ വെങ്ങാട് അസ്മാസ് ഹൗസിൽ നിസാമുദീനെയാണ് (43) പോലീസ് അറസ്റ്റ് ചെയ്തത്. 24 വയസുകാരിയായ വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

കൊച്ചിയിൽ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി തിരിച്ച് നാട്ടിൽ നിന്നും തിരിച്ച് പോകുന്നതിനിടെയാണ് മോശം പെരുമാറ്റം ഉണ്ടായത്. ബസിൽ റിസർവേഷൻ ടിക്കറ്റിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനിയുടെ അടുത്താണ് നിസാമുദീൻ ഇരുന്നത്. ഉറക്കത്തിനിടെ ശരീരത്തിൽ മോശമായ സ്പർശനം അറിഞ്ഞപ്പോഴാണ് ഇവർ പ്രതികരിച്ചത്. ഇതേ തുടർന്ന് ഇയാൾ മാപ്പു പറയുകയായിരുന്നു. പിന്നീട് വീണ്ടും മോശം പെരുമാറ്റം ഉണ്ടായതോടെ വിദ്യാർഥിനി കണ്ടക്ടറെ സമീപിക്കുകയും പരാതിപ്പെടുകയുമായിരുന്നു.
താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം
തുടർന്ന് വളാഞ്ചേരി പോലീസിനെ സമീപിച്ച് ഇയാളെ കൈമാറുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!