കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി

കരിപ്പൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത്. 570 ​ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടിയത്.

സ്വർണമിശ്രിതം രണ്ട് ക്യാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത്. ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സ്വർണം കടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുറ്റം സമ്മതിക്കാൻ വിസ്സമതിച്ച ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തുകയായിരുന്നു. ഇതിലാണ് ഒളിപ്പിച്ച് വെച്ച സ്വർണം കണ്ടെത്തിയത്. പോലീസ് ഈ വർഷം 18-ാമത്തെ തവണയാണ് വിമാന്തതാവളത്തിന് പുറത്ത് സ്വർണക്കടത്ത് പിടികൂടുന്നത്.

Sharing is caring!