തിരൂരിൽ മാരക മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
തിരൂർ: ഓട്ടോ ഡ്രൈവർമാരായ മൂന്ന് പേരെ മാരക മയക്കു മരുന്നായ എം ഡി എം എയുമായി പിടികൂടി. റിംഗ് റോഡ് പരിസരത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പുറത്തൂർ സ്വദേശി വലിയവീട്ടിൽ ആബിദ് അലി (38), വെട്ടം സ്വദേശികളായ കുട്ടൻപള്ളി മുഹമ്മദ് അർഷദ് (28), രായിൻ മരക്കാരകത്ത് തമീം (35) എന്നിവരാണ് തിരൂർ പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രി നടന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. പോലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് ഒരാൾ ചെളിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഓട്ടോയിൽ നിന്നും ഒരു പാക്കറ്റ് എം ഡി എം എ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരുടെ മൂന്ന് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തിരൂർ സി ഐ ജിജോ എം ജെ, എസ് ഐ പ്രദീപ്കുമാർ, സി പി ഒമാരായ രതീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ മയക്കുമരുന്ന് വിൽപനയുടെ കണ്ണികളാണോയെന്ന് സംശയിക്കുന്നതായും, പ്രത്യേക പരിശോധന തുടരുമെന്നും തിരൂർ ഡി വൈ എസ് പി കെ എം ബിജു പറഞ്ഞു.
കുന്തിപ്പുഴയിൽ നിന്നും ലഭിച്ച മൃതദേഹം 30 വർഷം മുമ്പ് മരിച്ച അച്ഛന്റെയെന്ന് മകന്റെ മൊഴി
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]