കുന്തിപ്പുഴയിൽ നിന്നും ലഭിച്ച മൃതദേഹം 30 വർഷം മുമ്പ് മരിച്ച അച്ഛന്റെയെന്ന് മകന്റെ മൊഴി

കുന്തിപ്പുഴയിൽ നിന്നും ലഭിച്ച മൃതദേഹം 30 വർഷം മുമ്പ് മരിച്ച അച്ഛന്റെയെന്ന് മകന്റെ മൊഴി

പെരിന്തൽമണ്ണ: കുന്തിപ്പുഴയില്‍ മണലായ കണ്ടന്‍ചിറ കടവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വര്‍ഷം മുന്‍പ് മരിച്ചയാളുടേതാണെന്നു സൂചന. പുഴയുടെ സമീപപ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളുടെ മകന്‍ ഇതുസംബന്ധിച്ച് പോലീസിന് മൊഴിനല്‍കി. എന്നാല്‍ വിദഗ്ധപരിശോധനയ്ക്കയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

30 വര്‍ഷംമുന്‍പ് 85-ാം വയസ്സില്‍ മരിച്ച പിതാവിന്റെ മൃതദേഹം വീടിനു സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിര്‍മിക്കുന്നതിനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്ച അസ്ഥികൂടം ലഭിച്ചത്. ബുധനാഴ്ച രാത്രി ഇത് പുഴയില്‍ ഒഴുക്കുകയായിരുന്നു.
പി കെ ബഷീറിന് പണ്ട് ഇറച്ചിവെട്ടുണ്ടായിരുന്നോയെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് പി വി അൻവർ
എന്നാല്‍ വെള്ളം കുറവായതിനാല്‍ ഒഴുകിപ്പോയില്ലെന്നാണു മകന്‍ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. മകനില്‍നിന്ന് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!