പി കെ ബഷീറിന് പണ്ട് ഇറച്ചിവെട്ടുണ്ടായിരുന്നോയെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് പി വി അൻവർ

പി കെ ബഷീറിന് പണ്ട് ഇറച്ചിവെട്ടുണ്ടായിരുന്നോയെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് പി വി അൻവർ

താനൂർ: പി കെ ബഷീറിന് പണ്ട് ഇറച്ചിവെട്ടുണ്ടായിരുന്നോയെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് പി വി അൻവർ. മൂപ്പരുടെ പ്രസം​ഗങ്ങളിൽ കയ്യും കാലും വെട്ടുന്നത് കേട്ടിട്ടാണ് അങ്ങനെ ചോദിച്ചതെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. ബോട്ട് ദുരതത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ന​ഗരസഭയ്ക്കെതിരെ സി പി എം നടത്തിയ മാർച്ചിൽ പ്രസം​ഗിക്കുകയായിരുന്നു പി വി അൻവർ.

മലപ്പുറത്തെ 16 മണ്ഡലങ്ങളിലും 100 ലീ​ഗുകാരെ എടുത്താൽ അപ്പുറം നിൽക്കാൻ 100 കമ്മ്യൂണിസ്റ്റുകാരുമുണ്ട്. അതിലേക്ക് ആണും പെണ്ണുമല്ലാത്ത അഞ്ച് കോൺ​ഗ്രസുകാർ കൂടി ചേരുമ്പോൾ അവർ 105 ആയി. ഉളുപ്പില്ലാത്ത കോൺ​ഗ്രസിൽ നിൽക്കാൻ കഴിയാതെ പാർട്ടി വിട്ടവരാണ് ഞാനും, അബ്ദുറഹിമാനുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
താനൂരിന്റെ വികസനത്തിന് വി അബ്ദുറഹിമാൻ ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്. മുസ്ലിം ലീ​ഗ് നേതാക്കൾ പതിനാറ്റുകളോളം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അബ്ദുറഹിമാൻ ഏഴു വർഷം കൊണ്ടുമാത്രം നടപ്പാക്കിയ വികസന പ്രവർത്തനം വെച്ചു നോക്കുമ്പോളുള്ള വ്യത്യാസം ആനയും അമ്പാരിയും പോലെ വ്യക്തമാണെന്നും അൻവർ പറഞ്ഞു. മതം പറഞ്ഞ് മാത്രം വോട്ട് പിടിക്കുന്ന മുസ്ലിം ലീ​ഗിന്റെ അടിമകളാക്കി വെച്ചിരുന്ന ജനങ്ങളുടെ ഇടയിലേക്കാണ് അദ്ദേഹം വികസനം എത്തിച്ചതെന്നും അൻവർ പറഞ്ഞു.
ഉമ്മ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ പരീക്ഷ എഴുതിയ ജസ്ലയ്ക്ക് എസ് എസ് എൽ സിക്ക് മികച്ച വിജയം

Sharing is caring!