വളയംകുളത്ത് വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കിടെ ഒരു വിദ്യാർഥിക്ക് കുത്തേറ്റു

വളയംകുളത്ത് വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കിടെ ഒരു വിദ്യാർഥിക്ക് കുത്തേറ്റു

ചങ്ങരംകുളം: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിക്കിടെ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. വളയംകുളം അസ്സബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നിഹാലിനാണ് കുത്തേറ്റത്.

ഇടക് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിഹാലിന്റെ കയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് റാഗിങ്ങിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!