സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകയായ താനാളൂരിലെ പി. സല്‍മ ടീച്ചര്‍ അന്തരിച്ചു
തിരൂർ: സാമൂഹ്യ- സാംസ്‌കാരിക-മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന താനാളൂരിലെ പി. സല്‍മ ടീച്ചര്‍ (70) നിര്യാതയായി. തുടർച്ചയായി 23 വർഷം വിവിധ ജില്ലാ പഞ്ചായത്തടക്കം വിവിധ ഭരണസമിതികളിലെ ജനപ്രതിനിധി ആയി പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപിക, സംഘാടക, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളിൽ എല്ലാം ടീച്ചർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
രണ്ടുതവണ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും, രണ്ടുതവണ താനാളൂർ ഗ്രാമപഞ്ചായത്ത് അംഗമായും, പ്രഥമ ജില്ലാ കൗൺസിൽ അംഗമായും തുടർച്ചയായി 23 വർഷം ജനപ്രതിനിധിയായി പ്രവർത്തിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയായും തുടർച്ചയായി 25 വർഷം പ്രവർത്തിച്ചു.
കെ. എൻ.എമ്മിന്റെ വനിതാ വിഭാഗമായ എംജിഎമ്മിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. എംഇഎസിന്റെ തിരൂർ താലൂക്ക് വനിതാ വിഭാഗം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 1988 ൽ മുസ്ലിംലീഗിന്റെ ആദ്യ വനിതാ സംഘടനയായ വനിതാ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി, ഇടപെട്ട് ആരോഗ്യമന്ത്രിയും, എം എൽ എയും
സംസ്ഥാന പ്രീ പ്രൈമറി അഡ്വൈസ് ബോർഡ് അംഗമായും രണ്ടുതവണ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് ആകാശവാണിയിൽ ഗ്രാമശ്രീയിൽ നിരവധിതവണ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വനിതാ മാഗസിനുകളിലും. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ എഴുത്തിയിട്ടുണ്ട്. പ്രഭാഷക എന്ന നിലയിൽ സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. കൂടാതെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കേരള ജംഇയ്യത്തുൽ ഉലമ ഫത്‌വ ബോർഡ് ചെയർമാനും പുളിക്കൽ കോളേജ് പ്രൊഫസറും ആയിരുന്ന പി കുഞ്ഞഹമ്മദ് മൗലവിയുടെയും പുളിക്കൽ എ. എം. എം.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക സി ഹലീമ ടീച്ചറുടെയും മകളാണ് സൽമ ടീച്ചർ. റിട്ടയേഡ് അധ്യാപകനായ മുഹമ്മദ് കുട്ടിയാണ് ഭർത്താവ്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ മുജീബ് താനാളൂർ, അധ്യാപികയായ കെ. ബുഷ്റ, ഹോമിയോ മെഡിക്കൽ ഓഫീസർ ആയ ഡോ: കെ.സമീറ എന്നിവർ മക്കളാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




