അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഭാര്യയും, രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് ഭർത്താവും സ്വർണം കടത്തി, ദമ്പതികൾ കരിപ്പൂരിൽ അറസ്റ്റിൽ
കരിപ്പൂർ: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികളെ കസ്റ്റംസ് പിടികൂടി. കുട്ടികളോടൊപ്പം ദുബായ് സന്ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ-ഷമീന ദമ്പതികളെയാണ് കസ്റ്റംസ് പിടികൂടിയത്. 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാം സ്വര്‍ണമാണ് ഇവർ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ചത്.
950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചും. 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുടുംബസമേതമെത്തുമ്പോൾ സംശംയം ഒഴിവാകുമെന്ന ആനുകൂല്യം മുതലെടുത്ത് സ്വർണം കടത്താമെന്നാണ് ഇവർ കരുതിയിരുന്നത്. കള്ളക്കടത്ത് സംഘം ഇരുവർക്കും 80,000 രൂപ വീതമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ കബളിപ്പിച്ച് യുവതി കടത്തിയ സ്വർണം പോലീസ് പിടികൂടി
ഇന്നലെ 1884 ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കുന്നമംഗലം സ്വദേശി ഷബ്‌നയെ കരിപ്പൂരില്‍ പിടികൂടിയിരുന്നു. ഇവര്‍ ഏകദേശം 1.17 കോടിയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]