താനൂരിന് പുതിയ നാല് സ്റ്റേഡിയങ്ങൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
താനൂർ: തീരദേശത്തിന്റെ കായിക സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് താനൂർ മണ്ഡലത്തിലെ അന്തർദേശീയ നിലവാരത്തിലുള്ള നാല് സ്റ്റേഡിയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. എല്ലാ പഞ്ചായത്തുകളിലും നല്ല കളിക്കളങ്ങൾ എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പുതിയ കായിക നയം രൂപീകരിച്ചിരിക്കുന്നത്. കായിക പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ കൂടി നടപ്പാക്കാവുന്ന വിധത്തിൽ ഏറ്റെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സമസ്ത മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സർക്കാരി ലക്ഷ്യമെന്നും അതിന്റെ ഭാഗമാണ് തീരദേശത്തെ സ്റ്റേഡിയങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി അബ്ദുറഹിമാനെ രൂക്ഷമായി വിമർശിച്ച് പി കെ ബഷീർ എം എൽ എ
10.2 കോടി രൂപ ചെലവിൽ കാട്ടിലങ്ങാടിയിൽ നിർമിച്ച സ്റ്റേഡിയം, ഉണ്യാലിൽ 4.95 കോടി രൂപ ചെലവിൽ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച സ്റ്റേഡിയം , താനൂർ ഫിഷറീസ് സ്‌കൂളിൽ 2.9 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം, താനാളൂരിൽ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഫിഷറീസ് സ്‌കൂളിന് നിർമ്മിച്ച പുതിയ ഹൈസ്‌കൂൾ ഹൈടെക് കെട്ടിടത്തിന്റെ സമർപ്പണവും മുഖ്യമന്ത്രി നിർവഹിച്ചു. കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു. ഷറഫലി, പ്രമുഖ ഫുട്ബോൾ താരം ഐ. എം വിജയൻ, കായിക യുവജന ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ ജയചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]