ബുഖാരി ദഅ്‌വ കോളേജ് നാഷണൽ ഹദീസ് കോൺഫറൻസ് സംഘടിപ്പിച്ചു.

ബുഖാരി ദഅ്‌വ കോളേജ് നാഷണൽ ഹദീസ് കോൺഫറൻസ് സംഘടിപ്പിച്ചു.

കൊണ്ടോട്ടി: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് അറബിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ ബുഖാരി ദഅ്‌വ കോളേജ് സംഘടിപ്പിച്ച നാഷണൽ ഹദീസ് കോൺഫറൻസ് സമാപിച്ചു. ബുഖാരി കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച കോൺഫറൻസ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ കോർഡിനേറ്റർ ഡോ. ഷാനവാസ് അഹ്‌മദ്‌ മാലിക് ഉദ്ഘാടനം ചെയ്തു. ദഅ്‌വ കോളേജ് വൈസ് പ്രിൻസിപ്പാൾ അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ കീനോട്ട് അവതരിപ്പിച്ചു.

പാലക്കാട് വിക്ടോറിയ കോളേജ് അസി. പ്രൊഫസർ ഡോ. അബൂബക്കർ കെ. കെ, മുസ്തഫ ബുഖാരി പെരുമുഖം പ്ലീനറികൾക്ക്
നേതൃത്വം നൽകി. കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുല്ലത്തീഫ് വിളയിൽ, സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇമാം ബുഖാരി: ജീവിതം, പാണ്ഡിത്യം, വൈജ്ഞാനിക സംഭാവനകൾ എന്ന വിഷയത്തിൽ ഗവേഷണ വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇ. എം.എ ആരിഫ് ബുഖാരി, അബ്ദുള്ള ബുഖാരി കുഴിഞ്ഞൊളം മോഡറേഷൻ നിർവഹിച്ചു.

Sharing is caring!