കരിപ്പൂര്‍ വഴി ശരീരത്തിലൊളിപ്പിച്ച് വീണ്ടും സ്വര്‍ണ കടത്ത്, മലപ്പുറം സ്വദേശി അറസ്റ്റില്‍

കരിപ്പൂര്‍ വഴി ശരീരത്തിലൊളിപ്പിച്ച് വീണ്ടും സ്വര്‍ണ കടത്ത്, മലപ്പുറം സ്വദേശി അറസ്റ്റില്‍

കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കൂട്ടായി സ്വദേശി തോടത്ത് സാദിഖില്‍ (30) നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതമായാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 65,000 രൂപയാണ് ഇയാള്‍ക്ക് പ്രതിഫലമായി സ്വര്‍ണ കടത്ത് സംഘം പറഞ്ഞത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!