പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയില്‍ എടവണ്ണയില്‍ ശരീരം തളര്‍ന്ന് വിദ്യാര്‍ഥി മരിച്ചു

പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയില്‍ എടവണ്ണയില്‍ ശരീരം തളര്‍ന്ന് വിദ്യാര്‍ഥി മരിച്ചു

എടവണ്ണ: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയില്‍ ശരീരം തളര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. പാവണ്ണ കാഞ്ഞിരപ്പാറ അബ്ദുള്‍ റഷീദ് ഫൈസിയുടെ മകന്‍ മുഹമ്മദ് ഫസല്‍ (20) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.35ഓടെ പന്നിപ്പാറ പാവണ്ണ കടവില്‍ വെച്ചാണ് അപകടം. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വരികയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഫസലിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരന്‍ കെ എം ആസിഫ്‌
എടപ്പാള്‍ അയിലക്കാട് ശൈഖ് സഈദ് ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജില്‍ (വാഫി) അഞ്ചാം വര്‍ഷം വിദ്യാര്‍ഥിയാണ്. മാതാവ്-സുബൈദ.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!