65 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചെത്തിയ യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍
കരിപ്പൂര്‍: 60 ലക്ഷം രൂപ വരുന്ന സ്വര്‍ണ മിശ്രിതവുമാടി കോഴിക്കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി എത്തിയ ചോമ്പാല സ്വദേശി മുഹമ്മദ് അഫ്സാനില്‍ (27) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുവാനായിരുന്നു ശ്രമം.
1050 ഗ്രാം സ്വര്‍ണ മിശ്രിതമാണ് നാല് ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെടുത്തത്. സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കേസില്‍ തുടര്‍ നടപടികളിലേക്ക് കസ്റ്റംസ് കടക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]