കിഴിശ്ശേരിയിൽ അതിഥി തൊഴിലാളി മർദനമേറ്റ് മരിച്ച കേസിൽ എട്ട് പേർ അറസ്റ്റിൽ

കിഴിശ്ശേരിയിൽ അതിഥി തൊഴിലാളി മർദനമേറ്റ് മരിച്ച കേസിൽ എട്ട് പേർ അറസ്റ്റിൽ

കൊണ്ടോട്ടി: കിഴിശ്ശേരിയിൽ മോഷണ ശ്രമത്തിന് എത്തിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് ആയുധവും മാവിന്റെ കൊമ്പും കൊണ്ടുള്ള ആക്രമണത്തിൽ ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്.

രാത്രി മുഴുവൻ കൈ കെട്ടിയിട്ട് ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. ഉപദ്രവിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളും ഫോട്ടോയും പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാൻ എത്തിയതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തു. 12 മണി മുതൽ രാത്രി രണ്ട് വരെ മരക്കൊമ്പുകൾ ഉപയോ​ഗിച്ച് മർദിക്കുകയായിരുന്നു. പിന്നീട് അനക്കമില്ലാതായതോടെ ഇവിടെ നിന്ന് കുറച്ചകലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിച്ചു. ഇയാളുടെ വാരിയെല്ലുകൾ അടക്കം തകർന്നിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരന്‍ കെ എം ആസിഫ്‌
പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണം. രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച താമസമായി. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിലായിരുന്നു ജോലി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!