വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരന്‍ കെ എം ആസിഫ്‌

വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരന്‍ കെ എം ആസിഫ്‌

എടവണ്ണ: ഇതിഹാസ താരം വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തിന്റെ സ്വന്തം ഐ പി എല്‍ താരം കെ എം ആസിഫ്. ഇന്ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിലാണ് ആസിഫ് കോഹ്ലിയെ വീഴ്ത്തിയത്.

മത്സരത്തിന്റെ ഏഴാമത്തെ ഓവറിലാണ് ആസിഫ് സ്വപ്‌ന സമാനമായ വിക്കറ്റ് സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നേട്ടം. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ഓവറില്‍ റണ്‍ നിരക്ക് ഉയര്‍ത്താനുള്ള കോഹ്ലിയുടെ ശ്രമത്തിന് ആസിഫ് കൃത്യമായി തടയിടുകയായിരുന്നു. ആസിഫിന്റെ ബോള്‍ മനസിലാക്കാതെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം തേജസി ജെയ്‌സ്വാളിന്റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!