മലപ്പുറം കീഴ്ശ്ശേരിയിൽ ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റ ബിഹാർ സ്വദേശി കൊല്ലപ്പെട്ടു

മലപ്പുറം കീഴ്ശ്ശേരിയിൽ ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റ ബിഹാർ സ്വദേശി കൊല്ലപ്പെട്ടു

കൊണ്ടോട്ടി: കീഴ്ശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് ഇയാളെ ഒരു സംഘം കൈ പുറകിൽ കെട്ടി ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രതികളാണ് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മോഷണത്തിന് വീട്ടിലെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലുള്ളവർ പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. മോഷണത്തിനെത്തിയെന്ന് പറയുന്ന വീട്ടിലെ വീട്ടുടമസ്ഥനും, സഹോദരങ്ങളും, സുഹൃത്തുക്കളുമൊക്കെയാണ് കസ്റ്റഡിയിലുള്ളത്.

വെള്ളിയാഴ്ച്ച രാത്രി ഇവരുടെ വീടിന്റെ മുകൾ നിലയിൽ മോഷ്ടിക്കാൻ കയറിയപ്പോൾ വീണ് മരിച്ചെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റമോർട്ടത്തിൽ ശരീരത്തിൽ മർദനമേറ്റത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഒട്ടേറെ ഒടിവുകളും, പരുക്കുകളും ഇയാളുടെ ശരീരത്തിലുണ്ട്. ക്രൂരമായ മർദനമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
മലപ്പുറത്തെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയായ സ്ത്രീയെ പിടികൂടി

Sharing is caring!