മലപ്പുറത്തെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയായ സ്ത്രീയെ പിടികൂടി

മലപ്പുറത്തെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയായ സ്ത്രീയെ പിടികൂടി

കൊണ്ടോട്ടി: വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തി വരുന്ന സംഘത്തിലെ സ്ത്രീയെ പോലീസ് പിടികൂടി. പൂക്കോട്ടൂർ മുതിരിപറമ്പ സ്വദേശി പതുർ വീട്ടിൽ റസിയ ബീ​ഗം (52) ആണ് അറസ്റ്റിലായത്.

ഇന്നലെ വൈകിട്ടോടെ മൊറയൂർ ഹൈസ്കൂളിന് സമീപത്തെ വാടക ക്വർട്ടേഴ്സിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. 13 ​ഗ്രാമോളം എം ഡി എം എയും, ഡിജിറ്റൽ ത്രാസുകളും, പ്രാസ്റ്റിക്ക് കവറുകളും, 24,000 രൂപയും കണ്ടെടുത്തു. അഞ്ച് മാസത്തോളമായി ഇവിടെ ഇവർ ഉൾപ്പെട്ട സംഘം ലഹരി മരുന്ന് വിറ്റിരുന്നതായാണ് വിവരം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജില്ലയിലെ പെൺവാണിഭ സംഘങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി, എസ് ഐ ഫദൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനായി

Sharing is caring!